മരണശേഷം മൃതശരീരം ദാനം ചെയ്യുവാന്

ഒരു ശരീരദാതാവ്‌ മരണശേഷം അനാട്ടമി വിഭാഗത്തില്‍ പഠനത്തിനാവശ്യമായി തന്‍റെ മൃതശരീരം ഉപയോഗപ്പെടുത്തുവാന്‍ വേണ്ടി മുന്‍കൂറായി ചെയ്യേണ്ട കാര്യങ്ങള്‍ താഴെ രേഖപ്പെടുത്തുന്നു

 

1.       100 /-  രൂപയുടെ ഒരു മുദ്രപത്രം വാങ്ങിക്കുക

2.       മരണശേഷം ശരീരം തിരുവനന്തപുരം മെഡിക്കല്‍കോളേജ് അനാട്ടമി വിഭാഗത്തില്‍ പഠനത്തിനായി ഉപയോഗപ്പെടുത്തുവാന്‍ താല്പര്യപ്പെടുന്നുവെന്നും മരണശേഷം മൃതശരീരം കുടുംബത്തിന്‍റെ സ്വന്തം ചെലവില്‍ അനാട്ടമി വിഭാഗത്തില് എത്തിക്കാമെന്നും മുദ്രപ്പത്രത്തില്‍ രേഖപ്പെടുത്തണം. ദാതാവ് പേരെഴുതി ഒപ്പിടണം. മേല്‍വിലാസം തെളിയിക്കുന്ന രേഖയുടെ കോപ്പിയും വയ്ക്കണം. ദാതാവിന്റെ ഒരു അറ്റസ്റ്റു ചെയ്ത ഫോട്ടോ മുദ്രപ്പത്ത്രത്തില്‍ ഒട്ടിയ്ക്കണം.

3.       സാക്ഷികളായി രണ്ടു ബന്ധുക്കള്‍ (ഭാര്യയോ മക്കളോ സഹോദരി സഹോദരന്മാരോ ആകാം.) ഈ മുദ്രപത്രത്തില്‍ പേരും മേല്‍വിലാസവും ദാതാവുമായുള്ള ബന്ധവും എഴുതി ഒപ്പിടണം. സാക്ഷികളെ വിശദാംശങ്ങള്‍ ദാതാവ് പറഞ്ഞു മനസ്സിലാക്കിയിരിക്കണം.

4.       ഈ മുദ്രപത്രത്തിന്റെ ഫോട്ടോകോപ്പിയെടുത്ത് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും ഒപ്പിട്ട് വാങ്ങി സൂക്ഷിക്കുക. ഒറിജിനല്‍ നേരിട്ടോ തപാല്‍മാര്‍ഗ്ഗമോ മെഡിക്കല്‍കോളേജ് പ്രിന്‍സിപ്പല്‍ വഴി അനാട്ടമി വകുപ്പ് മേധാവിക്ക് നല്കണം.

5.       ദാതാവിന്റെ മരണശേഷം മരണസര്‍ട്ടിഫിക്കറ്റും അതിന്‍റെ ഒരു കോപ്പിയും മൃതടദേഹത്തോടൊപ്പം ബന്ധപ്പെട്ടവര്‍ കൊണ്ടുവരണം. കോപ്പി ഡിപ്പാര്‍ട്ട്മെന്റില്‍ സൂക്ഷിക്കാന്‍ വേണ്ടിയാണ്. ഒരു രജിസ്റ്റേര്‍ഡ് മെഡിക്കല്‍ പ്രാക്റ്റീഷണറുടെതായിരിക്കണം മരണസര്‍ട്ടിഫിക്കറ്റ്.

6.       സ്വാഭാവിക മരണം സംഭവിച്ചതും കേടു സംഭാവിക്കത്തതുമായ മൃതദേഹങ്ങള്‍ മാത്രമേ പഠനാവശ്യത്തിനു ഉപയോഗപ്പെടുത്തുവാന്‍ സാധിക്കുകയുള്ളൂ. ഏതെങ്കിലും കാരണവശാല്‍ പോസ്റ്റ്മോര്‌ട്ടം ചെയ്തതോ അവയവദാനം ( നേത്രദാനം ഒഴികെ) കഴിഞ്ഞതോ ആയ ശരീരങ്ങള്‍ പഠനത്തിനു ഉതകുകയില്ല. എയിഡ്സ്, ഹെപ്പറ്റൈറ്റിസ്എന്നിവ പോലുള്ള മാരകരോഗങ്ങള്‍ ബാധിച്ച ശരീരങ്ങള്‍ സ്വീകരിക്കുന്നതല്ല.

7.       മൃതശരീരം ദാനം ചെയ്തതിന് ശേഷം കുടുംബാംഗങ്ങളോ മറ്റാരെങ്കിലുമോ അവകാശം ഉന്നയിച്ച് അത് തിരികെ ചോദിക്കുകയില്ലയെന്നും സാക്ഷ്യപ്പെടുത്തണം.

മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ എല്ലാം ചെയ്തിട്ടുണ്ടെങ്കില്‍ ശരീരദാനം ചെയ്തിട്ടുള്ള വ്യക്തിയുടെ മൃതദേഹം ബന്ധപ്പെട്ടവര്‍ എത്രയും വേഗം അനാട്ടമി വിഭാഗത്തില്‍ എത്തിച്ചാല്‍ അത് പഠനത്തിനായി ഉപയോഗപ്പെടുത്തും.

N.B: മെഡിക്കല്‍ കോളേജിന്റെയും അനാട്ടമി വിഭാഗത്തിന്‍റെയും പ്രവര്‍ത്തന സമയം രാവിലെ 9.00 മണി മുതല്‍ 4.00 മണി വരെയാണ്. 4.00 മണിയ്ക്ക് ശേഷമോ അവധി ദിവസങ്ങളിലോ ആണ് മരണം സംഭവിക്കുന്നതെങ്കില്‍, മൃതദേഹം കേടുകൂടാതെയിരിക്കാന്‍ വേണ്ടി മെഡിക്കല്‍കോളേജ് ആശുപത്രി മോര്‍ച്ചറിയിലോ ഒരു മൊബൈല്‍ മോര്‍ച്ചറിയിലോ സൂക്ഷിച്ച ശേഷം തൊട്ടടുത്ത പ്രവര്‍ത്തി ദിവസം രാവിലെ ഡിപ്പാര്‍ട്ട്മെന്റില്‍ കൊണ്ടുവന്ന് ഏല്‍പ്പിക്കണം.

 

******

Department(s): 

Tenders

Medicine supply
Vehicle Tender
Re-Tenders are invited for running the Kitchen and canteen...

Course Particular

Comprehensive list of P.G or Post Graduate Medical...

Lorem ipsum dolor sit amet, consectetur adipiscing elit...

Bachelor of Medicine, Bachelor of Surgery, or in Latin:...

Emergency Enquiry

MCH Casualty
(24 hrs)
ph: 0471-2528300
MCH New OP Block
(8.00 am - 02.00 pm)
ph: 0471-2528469
OP SuperSpecialty Block
(8:00 am - 5:00 pm)
ph: 0471-2528448

Contact us

Trivandrum Medical College,              
Medical College PO,
Thiruvananthapuram,
Kerala State. India PIN - 695 011
Phone no : + 91- 471 -2528386
Email id : principal@tmc.kerala.gov.in
Email id : principalmct@gmail.com

Powered by Socius IGB